ഇന്ന് നമ്മുടെ അടുക്കളകളില്‍ പഴമയുടെ യാതൊരു തരിപോലും ശേഷിക്കുന്നില്ല. പഴയ പാത്രങ്ങളോ, വീട്ടുപകരണങ്ങളോ അങ്ങനെ പലതും നമ്മുടെ അടുക്കളകളില്‍ നിന്നും അന്യമായിക്കഴിഞ്ഞു. ആധുനികരീതിയിലുള്ള പാത്രങ്ങളും ഉപകരണങ്ങളും വന്നതോടെ അതുപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങളിലൂടെ നമ്മുടെ ആരോഗ്യവും നശിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയാണ് നമ്മെ പഴമയുടെ പ്രൗഢിയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നമ്മുടെ അടുക്കളകളില്‍ അമ്മയും മുത്തശ്ശിയുമൊക്കെ ഉപയോഗിച്ച പാത്രങ്ങളും മറ്റും വിപണിയിലെത്തിച്ച് നമ്മുടെ ആരോഗ്യം ഉറപ്പിച്ച് പ്രിയ എന്ന സോഷ്യല്‍ എന്‍ട്രപ്രണര്‍ വ്യത്യസ്തയാകുന്നത്.